20 Oct 2011
കൊച്ചി: ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന 'കൃഷ്ണനും രാധയും' ഒക്ടോബര്‍ 21ന് റിലീസാകുന്നു. ക്യാമറ ഒഴികെയുള്ള സിനിമയുടെ മറ്റു ജോലികള്‍ ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഇദ്ദേഹം തന്നെയാണ്.
ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്, ലിംകാ ബുക്ക് ഓഫ് റെക്കോഡ് എന്നിവയിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച ആരംഭിക്കുമെന്ന് സന്തോഷ് അറിയിച്ചു. മലയാളത്തോടൊപ്പം തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ കൂടി ചിത്രീകരിച്ച ചിത്രമാണ് 'കൃഷ്ണനും രാധയും'. ഇതിലൂടെ നൂറിലധികം പുതുമുഖ താരങ്ങളും അരങ്ങേറ്റം കുറിക്കുന്നു.
No comments:
Post a Comment