09 Oct 2011


പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും, എന്നാല്‍ ചിലപ്പോള്‍ അതിന് വെറും കടലാസിന്റെ വില മാത്രമേയുണ്ടാവൂവെന്നും കാലങ്ങളായി പറഞ്ഞു കേട്ട ചൊല്ലുകളാണ്. ഇന്ത്യന്‍ റുപ്പി എന്ന സിനിമ ഒരുക്കി സംവിധായകന്‍ രഞ്ജിത്ത് ഇത് ഒന്നുകൂടി വ്യക്തമാക്കുന്നു. സിനിമാ റീല്‍ സൂക്ഷിക്കുന്ന പെട്ടിയില്‍ കൊള്ളാവുന്നതേയുള്ളൂ ഒരു കോടിയുടെ നോട്ടുകള്‍. എന്നാല്‍ പലപ്പോഴും ഈ കോടികള്‍ക്ക് നിമിഷാര്‍ദ്ധത്തിന് മാത്രമെ വിലയുണ്ടാവൂവെന്നും രഞ്ജിത്ത് പറഞ്ഞുവെക്കുന്നു. വേണമെങ്കില്‍ മറ്റൊരു നരസിംഹമാക്കാമായിരുന്ന ഇന്ത്യന്‍ റുപ്പിയെ സാധാരണക്കാരന്റെ സിനിമയാക്കിയതില്‍ സംവിധായകനോട് ആദ്യമേ നന്ദി പറയാം.
മസില്‍ പെരുപ്പിക്കുന്ന നായകനും വായില്‍ കൊള്ളാത്ത ഡയലോഗുകളുമായി തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കാതെ രണ്ടര മണിക്കൂര്‍ ജനത്തെ പിടിച്ചിരുത്താന്‍ ഇന്ത്യന്‍ റുപ്പിക്ക് കഴിഞ്ഞിട്ടുണ്ട്. പണം കുമിഞ്ഞു കൂടുമ്പോഴും പേരില്ലാത്തതിന്റെ ദു:ഖം പറഞ്ഞുതീര്‍ത്ത പ്രാഞ്ചിയേട്ടന്റെ കഥപറഞ്ഞ രഞ്ജിത്ത് ഇതില്‍ പണത്തിന്റെ മറ്റൊരു മുഖമാണ് കാട്ടിത്തരുന്നത്. പണം ഒരാവശ്യം മാത്രമാണ്, കയ്യിലെത്രയുണ്ടെങ്കിലും അത് വീണ്ടും വീണ്ടും ആഗ്രഹിപ്പിക്കുന്ന അത്യാഗ്രഹമാണെന്ന് കൂടി സംവിധായകന് മനസിലായിട്ടുണ്ട്. അതുകൊണ്ടു തന്നെ കോടികള്‍ മറിയുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന്റെ ഉള്ളുകള്ളികളിലേക്കാണ് രഞ്ജിത്ത് ക്യാമറ തിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റിന്റെ ചുഴികള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും അത്യാഗ്രഹം അത് മണ്ണും കടന്ന് ആകാശത്തോളം ഉയരുന്നതായി ചിത്രത്തില്‍ കാണാം.
കുറിക്ക് കൊള്ളുന്ന ചില ഡയലോഗുകളും ജനം ഇഷ്ടപ്പെടും. പണം സ്വപ്നം കണ്ടു നടക്കുന്ന സാദാ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായ ജയപ്രകാശിനെ അവതരിപ്പിച്ച പ്രഥ്വിരാജ് തന്റെ വേഷം ഭദ്രമാക്കി. ജയപ്രകാശിന്റെ ജീവിതമാണ് ചിത്രത്തിന്റെ കാമ്പെങ്കിലും വിലക്കുകളുടെ കാലം കഴിഞ്ഞെത്തിയ തിലകന്‍ തന്നെയാണ് ചിത്രത്തിലെ താരം. വിവിധ വേഷങ്ങള്‍ ആടിത്തീര്‍ത്ത അച്യുതമേനോന്‍ എന്ന വേഷം മറ്റൊരാള്‍ക്ക് ചേരില്ല എന്ന് അടിവരയിടുകയാണ് തിലകന്‍. പെട്ടെന്ന് ധനവാനാകുക എന്ന ചിന്തതന്നെയാണ് സാധാരണക്കാരനായ ജയപ്രകാശിനേയും സുഹൃത്തായ സി.എച്ചിനേയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് കൊണ്ടുപോകുന്നത്.

വന്‍ ബ്രോക്കര്‍മാരുടെ പിണിയാളുകളായി ചെറിയ കമ്മീഷനും കൊണ്ട് ജീവിക്കുന്ന ജയപ്രകാശ്, പക്ഷെ സ്വപ്‌നം കാണുന്നത് കോടികളുടെ കമ്മീഷനാണ്. ഇതിനിടെ വീണു കിട്ടുന്ന അവസരങ്ങള്‍ പലതും വന്‍സ്രാവുകള്‍ തട്ടിക്കൊണ്ടു പോകുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അച്യുതമേനോനാണ് ജയപ്രകാശിന്റെ ജീവിതം മാറ്റിമറിക്കുന്നത്. കച്ചവടത്തില്‍ മനസാക്ഷിക്ക് ഇടമില്ലെന്ന് മനസിലാക്കികൊടുക്കുകയാണ് ആ വൃദ്ധന്‍. പണത്തിന് വേണ്ടി എന്തും കളിക്കാം എന്നു പോലും അച്യുതമേനോന്‍ പറയുന്നുണ്ട്. ഈപ്പന്‍മുതലാളിയായി പകുതിക്ക് ശേഷമെത്തുന്ന ജഗതി ശ്രീകുമാറാണ് പിന്നെ ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന്യം വഹിക്കുന്നത്.
നഗരമധ്യത്തിലെ 96 കോടി വിലമതിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സ് തനിക്ക് വേണോ എന്ന ഈപ്പന്‍ മുതലാളിയുടെ ഒറ്റ ചോദ്യം ജയപ്രകാശിന്റെ ജീവിതം മാറ്റിമറിക്കുന്നു. ആ തുക ഒപ്പിക്കുന്നതിന് തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്ന ജയപ്രകാശിന് അവസാനം പണം വെറും പിണമാണെന്ന് ബോധ്യമാകുന്നു. ചിലപ്പോള്‍ അതിന് വെറും കടലാസിന്റെ വില മാത്രമാണെന്ന് മനസിലാകുന്നു. പിന്നീട് എല്ലാം തിരിച്ചറിഞ്ഞ് ചെറിയ ജീവിതത്തിലേക്ക് ചെറിയ കരാറുകാരനായി മടങ്ങുകയാണ് ജയപ്രകാശ് എന്ന ചെറുപ്പക്കാരന്‍. എന്നാല്‍, ചിലത് അപ്രതീക്ഷിതമായി തങ്ങളെ തേടിയെത്തുമെന്ന് കൂടി സംവിധായകന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. അത് ഒരു ശുഭോദയം കൂടിയാണ്. ചിത്രത്തില്‍ ഉടനീളം നായകനൊപ്പം നിറഞ്ഞ നില്‍ക്കുന്ന കഥാപാത്രമായി എത്തുന്ന ടിനി ടോം സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് ചിത്രത്തെ കൊഴുപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും 'തറ' തലത്തിലേക്ക് പോകാത്തതുകൊണ്ട് തീയേറ്ററില്‍ പൊട്ടിച്ചിരിക്കാന്‍ പ്രേക്ഷകന് ബുദ്ധിമുട്ട് വരുന്നില്ല. കാരിക്കയായി എത്തുന്ന മാമുക്കോയയും തന്റെ റോള്‍ ഭംഗിയാക്കി.

നാടക രംഗത്തെ രഞ്ജിത്തിന്റെ സ്ഥിരം താരങ്ങളെല്ലാം തന്നെ ഇന്ത്യന്‍ റുപ്പിയിലും മുഖം കാണിക്കുന്നുണ്ട്. പുതുനിര നായകരായ ആസിഫ് അലിയും ഫഹദ് ഫാസിലും ചിത്രത്തില്‍ അതിഥി താരങ്ങളായി വന്നുപോകുന്നു. നായികയായ റിമ കല്ലിങ്കലിന് അത്ഭുതമൊന്നും കാണിക്കാനില്ലാത്തതിനാല്‍ നായകന് പോക്കറ്റുമണിയും നല്‍കി ജീവിക്കുന്നുണ്ട്. കോഴിക്കോടിന്റെ സൗന്ദര്യം പ്രത്യേകിച്ച് പാളയത്തും മാനാഞ്ചിറയും പുതുമയായി പകര്‍ത്താന്‍ എസ്.
No comments:
Post a Comment